മലപ്പുറം: ശബരിമല വിഷയത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള സിബിഐ അന്വേഷണം ആണ് വേണ്ടതെന്ന് കോണ്ഗ്രസ് നേതാവ് കെ. മുരളീധരൻ. നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കിൽ ഹൈക്കോടതിയുടെ മേൽനോട്ടം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
"സിബിഐയിൽ ഞങ്ങൾക്ക് വിശ്വാസം ഇല്ല. ഇഡി നോട്ടീസ് വരെ ആവി ആയി പോകുന്ന കാലമാണ്. പോലീസിനോട് റിപ്പോർട്ട് കോടതിക്ക് നൽകാനാണ് പറഞ്ഞിരിക്കുന്നത്. അവർ സത്യം ആണ് റിപ്പോർട്ട് ചെയുന്നതെങ്കിൽ അവർക്ക് നേരെ ഭീഷണി ഉണ്ടാകും' - കെ മുരളീധരൻ പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘം രാവിലെ വീട്ടിലെത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. നിലവിൽ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരികയാണ്.